Monday, 23 December 2013

മലപ്പുറം റവന്യുജില്ലാ കലാമേള ജനവരി അഞ്ചിന് തുടങ്ങും

       26-ാമത് മലപ്പുറം റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ജനവരി അഞ്ചിന് തിരശ്ശീല ഉയരും. കലോത്സവം വൈകീട്ട് നാലിന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്യും. അഞ്ചിന് വൈകീട്ട് മൂന്നുമണിക്ക് വേങ്ങര ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ഘോഷയാത്രയോടെയാണ് തുടക്കം. സമീപ പഞ്ചായത്തുകളിലെ വിദ്യാലയങ്ങളില്‍നിന്നുള്ള എന്‍.എസ്.എസ്, എന്‍.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, റെഡ്‌ക്രോസ് വാളണ്ടിയര്‍മാര്‍, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുക്കും. 17 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. നാലാംതീയതി രജിസ്‌ട്രേഷന്‍ തുടങ്ങും.

സൗജന്യ യൂണിഫോം പിന്നെ എങ്ങിനെയാകണം?

ഈ വര്‍ഷം,സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ എട്ടാംക്ലാസ് വരേയുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും, എസ്‌സി/എസ്‌ടി വിഭാഗത്തിലെ മുഴുവന്‍ ആണ്‍കുട്ടികള്‍ക്കും ബിപിഎല്‍ വിഭാഗത്തില്‍പെട്ട ആണ്‍കുട്ടികള്‍ക്കും സൗജന്യമായി യൂണിഫോം നല്‍കുന്നതിനുള്ള ഉത്തരവുകളും അനുബന്ധ നിര്‍ദ്ദേശങ്ങളുമൊക്കെ മുകളില്‍ ശ്രദ്ധിച്ചിരിക്കുമല്ലോ..? ഒരുപാട് പ്രായോഗിക ബുദ്ധിമുട്ടുകള്‍ മേല്‍പദ്ധതി നടപ്പാക്കുന്നതിലുണ്ടെന്നാണ് വിവിധയിടങ്ങളില്‍നിന്നും ലഭിയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍. ഒരുപക്ഷേ അത്തരം പ്രശ്നങ്ങള്‍ അധികാരത്തിലിരിക്കുന്നവരുടെ ശ്രദ്ധയില്‍പ്പെടുത്താനും പരിഹാരങ്ങളുണ്ടാക്കുവാനും ഈ പോസ്റ്റിനും അതിന്റെ കമന്റുകള്‍ക്കും കഴിഞ്ഞേക്കും.പിന്നെന്തിനു മടിച്ചുനില്‍ക്കണം? ഇതുസംബന്ധിച്ച പത്രവാര്‍ത്തകളിലൊന്ന് ഒരല്പം പ്രയാസപ്പെട്ടായാലും താഴേ വായിക്കാം.

ആധാറില്‍ തെറ്റു തിരുത്തുക

ആധാറില്‍ തെറ്റു തിരുത്തുക, മാറ്റം വരുത്തുക ഇനി വളരെ എളുപ്പം, നിങ്ങള്‍ക്കും പരീക്ഷിക്കാം               

പല കാരണങ്ങള്‍ കൊണ്ട്‌ ആധാറില്‍ തെറ്റ്‌ കടന്നു കൂടുക സ്വാഭാവികമാണ്‌. ആധാര്‍ എടുക്കുന്ന സമയത്ത്‌ വളരെ ശ്രദ്ധിച്ച്‌ കറക്‌ട്‌ ചെയ്‌തതാണെങ്കിലും ആധാര്‍കൈയ്യില്‍ കിട്ടിയപ്പോള്‍ തെറ്റ്‌ പറ്റിയെന്ന പരാതിയുമായി രംഗത്തെത്തിയവര്‍ നിരവധിയാണ്‌. എന്തു ചെയ്യണമെന്നറിയാതെ അലയുന്ന പ്രവാസികളുള്‍പ്പെടെ നിരവധി ആള്‍ക്കാര്‍ മലയാളി വാര്‍ത്തയോട്‌ ആശങ്ക പങ്കുവച്ചിരുന്നു. അങ്ങനെ ഞങ്ങള്‍ ആധാറുമായി ബന്ധപ്പെട്ടപ്പോഴാണ്‌ വളരെ എളുപ്പത്തില്‍ തന്നെ തെറ്റ്‌ തിരുത്താമെന്നറിയുന്നത്‌. സാധാരണ ആള്‍ക്കാര്‍ക്കുകൂടി മനസിലാകുന്നവിധം വളരെ ലളിതമായാണ്‌ ഇത്‌ വിവരിക്കുന്നത്‌. ഇതിന്റെ പ്രോസസിംഗിന്റെ ഓരോ ഘട്ടത്തിലും നേരിട്ട്‌ പോയി വിജയിച്ചു എന്ന അടിസ്ഥാനത്തിലാണ്‌ വാര്‍ത്ത ജനസമക്ഷം ഇതവതരിപ്പിക്കുന്നത്‌. ഓണ്‍ലൈന്‍ വഴിയും, പോസ്റ്റല്‍ വഴിയും ആധാര്‍ എന്‍ട്രോള്‍ സെന്റര്‍ വഴിയും തെറ്റ്‌ തിരുത്താവുന്നതാണ്‌. ഓണ്‍ലൈന്‍ വഴി സ്വയം തെറ്റ്‌ തിരുത്തുന്നതെങ്ങനെ? 

Tuesday, 19 November 2013

SSLC DATA VERIFICATION AND MODIFICATION

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ പങ്കെടുക്കുന്ന സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സമ്പൂര്‍ണ വഴി ശേഖരിച്ചത് പരീക്ഷാ ഭവന്റെ വെബ്‌സെര്‍വറില്‍ ഉടന്‍ തന്നെ അപ്ലോഡ് ചെയ്യുന്നതാണെന്നു കാണിച്ചുള്ള പരീക്ഷാ സെക്രട്ടറിയുടെ സര്‍ക്കുലര്‍ കണ്ടിരിക്കുമല്ലോ. നല്‍കിയിരിക്കുന്ന ലിസ്റ്റില്‍ തിരുത്തലുകള്‍ വരുത്തുന്നതിനും വിവരങ്ങള്‍ പുതുതായി കൂട്ടിച്ചേര്‍ക്കുന്നതിനും, നീക്കം ചെയ്യുന്നതിനും ഉള്ള അവസരം ഒരിക്കല്‍ക്കൂടി നല്‍കുകയാണെന്നും അതുകൊണ്ടു തന്നെ എല്ലാ ഹെഡ്മാസ്റ്റര്‍മാരും താഴെ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി പാലിക്കേണ്ടതാണെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. സര്‍ക്കുലറിലെ വിവരങ്ങളും ഡാറ്റാ എഡിറ്റ് ചെയ്യുന്നതിനുള്ള പോര്‍ട്ടലിന്റെ ലിങ്കും ചുവടെ നല്‍കിയിരിക്കുന്നു.
  1. 20-11-2013 മുതല്‍ പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ നിന്നും Link Click ചെയ്‌തോ, www.bpekerala/sslc-2014 എന്ന URL നല്‍കിയോ ഓരോ സ്‌ക്കൂളില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത എല്ലാ കുട്ടികളുടെയും വിവരം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഹെഡ്മാസ്റ്റര്‍മാര്‍ ഉറപ്പു വരുത്തേണ്ടതാണ്. പേരിലോ, മറ്റ് വിവരങ്ങളിലോ ആവര്‍ത്തനമോ വിട്ടു പോകലോ വന്നിട്ടുണ്ടെങ്കില്‍ ആ മാറ്റം വരുത്താവുന്നതും ഫോട്ടോ അപ് ലോഡ് ചെയ്തതില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാവുന്നതും വിട്ടുപോയ കുട്ടികളെ ചേര്‍ക്കാവുന്നതും നീക്കം ചെയ്യാവുന്നതുമാണ്.
  2. ഇനി മുതല്‍ പരീക്ഷാഭവന്റെ സൈറ്റില്‍ വരുത്തുന്ന മാറ്റങ്ങള്‍ സമ്പൂര്‍ണയില്‍ പ്രതിഫലിക്കാത്തതിനാല്‍, TC നല്‍കല്‍ മുതലായ ആവശ്യങ്ങള്‍ക്ക് വേണ്ടി സമ്പൂര്‍ണയിലും പ്രസ്തുത മാറ്റങ്ങള്‍ വരുത്തേണ്ടതാണ്.
  3. 2-12-2013 മുതല്‍ `A' List ന്റെ മാതൃകയില്‍ (രജിസ്റ്റര്‍ നമ്പര്‍ ചേര്‍ക്കാതെ) കുട്ടികളുടെ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പരിശോധിക്കാവുന്നതും ആവശ്യമെങ്കില്‍ വീണ്ടും മാറ്റം വരുത്താവുന്നതുമാണ്.
  4. ഓരോ ഹെഡ്മാസ്റ്ററും 13-12-2013 ന് മുമ്പായി `A' List വിവരം confirm ചെയ്ത് Lock ചെയ്യേണ്ടതാണ്.
  5. 16-12-2013 മുതല്‍ രജിസ്റ്റര്‍ നമ്പരോട് കൂടിയ `A' List download ചെയ്യേണ്ടതും തെറ്റുണ്ടെങ്കില്‍ വീണ്ടും തിരുത്തുന്നതിന് വേണ്ടി, School Code, Contact Number of HM, Register Number of Candidate എന്നിവ pareekshabhavan.itcell@gmail.com എന്ന ID യിലേക്ക് mail ചെയ്യേണ്ടതുമാണ്. ഇപ്രകാരം ലഭിക്കുന്ന e-mail ന്‍ മേല്‍ 1 ദിവസത്തേക്ക് മാത്രം ആ കുട്ടിയുടെ വിവരം Unlock ചെയ്യുന്നതാണ്. അതാത് ഹെഡ്മാസ്റ്റര്‍മാര്‍ ആ മാറ്റം വരുത്തി വീണ്ടും `Confirm' ചെയ്ത് lock ചെയ്യേണ്ടതുമാണ്.
  6. എല്ലാവിധ തിരുത്തലുകളും ഇപ്രകാരം 20-12-2013 ന് മുമ്പായി വരുത്തേണ്ടതാണ്. ഈ തീയതിക്ക് ശേഷം യാതൊരുവിധ തിരുത്തലുകളും അനുവദിക്കുന്നതല്ല. ഇതിനു ശേഷവും സ്‌ക്കൂള്‍ അഡ്മിഷന്‍ രജിസ്റ്ററില്‍ നിന്നും വ്യത്യസ്തമായി തിരുത്തല്‍ വേണ്ടി വന്നാല്‍ ബന്ധപ്പെട്ട ക്ലാസ് ടീച്ചറും ഹെഡ്മാസ്റ്ററും തുല്യ ഉത്തരവാദികളായിരിക്കുന്നതാണ്.
  7. 3-12-2013 ന് 4 മണിക്ക് മുമ്പായി `A' List ന്റെ Printout എടുത്ത് അതില്‍ 'എല്ലാ വിവരങ്ങളും Admission Register' പ്രകാരം ഒത്തു നോക്കി രിയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ' എന്ന സാക്ഷ്യപത്രം എഴുതി ഹെഡ്മാസ്റ്റര്‍ ഒപ്പിട്ട് അതാത് DEO യില്‍ ഏല്‍പ്പിക്കേണ്ടതാണ്.
ഇതേക്കുറിച്ചുള്ള സര്‍ക്കുലര്‍ ഇവിടെ നല്‍കിയിരിക്കുന്നു. ഡാറ്റാ എഡിറ്റിങ്ങുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ഇവിടെ നടത്താം.

Friday, 11 October 2013

KOTTUKKARA PPMHSS ASIANET KANNADIYILUM,MANORAMA NEWSILUM

Tomorrow (sat)10.pm Asianet Kannadi yil PPMHSS KOTTUKKARA yude programme.
Sunday 8.30 a.m manorama nattuvartha yil nallapadam. Watch.........

Thursday, 10 October 2013

എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 10 ന്

എസ് എസ് എല്‍ സി പരീക്ഷ 2014 മാര്‍ച്ച് 10 തിങ്കളാഴ്ച തുടങ്ങും. എല്ലാദിവസവും ഉച്ചയ്ക്ക് 1.45 ന് പരീക്ഷ തുടങ്ങും.

വെള്ളിയാഴ്ച പരീക്ഷ യുണ്ടായിരിക്കുന്നതല്ല. പരീക്ഷാഫീസ് പിഴകൂടാതെ നവംബര്‍ നാലുമുതല്‍ 13 വരെയും പിഴയോടുകൂടി 15 മുതല്‍ 20 വരെയും പരീക്ഷാകേന്ദ്രങ്ങളില്‍ സ്വീകരിക്കും. (സര്‍ക്കുലര്‍ ഡൌണ്‍ലോഡ് ചെയ്യുക)



 സമയവിവര പട്ടിക: മാര്‍ച്ച് 10- ഒന്നാംഭാഷ പാര്‍ട്ട് ഒന്ന്, 11- ഒന്നാംഭാഷ പാര്‍ട്ട് രണ്ട്, 12- രണ്ടാംഭാഷ ഇംഗ്ലീഷ്, 13- മൂന്നാംഭാഷ (ഹിന്ദി/ജനറല്‍ നോളജ്), 15- സോഷ്യല്‍ സയന്‍സ്, 17- ഗണിതശാസ്ത്രം, 18-ഊര്‍ജതന്ത്രം, 19- രസതന്ത്രം, 20-ജീവശാസ്ത്രം,2014 ഫിബ്രവരിയില്‍ IT പ്രാക്ടിക്കല്‍ പരീക്ഷയോടൊപ്പം  ഐ.ടി.പരീക്ഷ നടത്തും.

സി ഇ പരിശീലനം ഒക്ടോബര്‍ പതിനേഴിന്

ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്കുള്ള തുടര്‍മൂല്യ നിര്‍ണയ പരിശീലനം ഒക്ടോബര്‍ പതിനേഴിന് ആരംഭിച്ച് മുപ്പത്തിഒന്നിന് ആവസാനിക്കുന്ന തരത്തില്‍ ക്രമീകരിച്ച് നടത്താനുള്ള ഡി പി ഐ യുടെ സര്‍ക്കുലര്‍ വന്നു. വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തില്‍‌ വിഷയം  തിരിച്ച് രണ്ടു ദിവസത്തെ പരിശീലന പരിപാടിയില്‍ സ്പെഷലിസ്റ്റ് അദ്ധ്യാപകരടക്കം എല്ലാവരും പങ്കെടുക്കണം. ആര്‍ എം എസ് എ ഫണ്ട് ഉപയോഗിച്ച് മുന്‍വര്‍ഷങ്ങളിലെ പോലെ ബത്ത ലഭിക്കും.

Wednesday, 2 October 2013

PPMHSS KOTTUKKARA യുടെ കാരുണ്യത്തിന്‍ മാത്രക

 കാരുണ്യ വീഥിയില്‍ നന്മയുടെ സംഗീതമായ് പാണക്കാട് പൂക്കോയതങ്ങള്‍ മെമ്മോറിയല്‍ H S S


Tuesday, 1 October 2013

കാരുണ്യ വീഥിയില്‍ നന്മയുടെ സംഗീതവുമായ് കൊട്ടുക്കരയുടെ പാട്ടുവണ്ടി

                      ഇത് കാരുണ്യത്തിന്റെ ppmhss മാത്രക.


നിര്‍ധന രോഗികളെ സഹായിക്കാന്‍ ppmhss kottukkara യുടെ കൊച്ചു കലാകാരന്‍മാര്‍ നാളെ നിങ്ങളുടെ മുന്നില്‍ സംഗീ തവുമായ് എത്തുന്നു.Malappuram  ത്ത് നിന്നും രാവിലെ 9 മണിക്ക്  കൊട്ടുക്കരയുടെ പാട്ടുവണ്ടി പുറപ്പെടുകയാണ്.


                       ഒരിറ്റ് കാരുണ്യത്തിന്റെ നീറുറവ





Saturday, 28 September 2013

ആഗോളതാപനത്തില്‍ മുഖ്യപ്രതി മനുഷ്യനെന്ന് യുഎന്‍ റിപ്പോര്‍ട്ട്


കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച പുതിയ യുഎന്‍ റിപ്പോര്‍ട്ട് സ്‌റ്റോക്ക്‌ഹോമില്‍ പുറത്തിറക്കിക്കൊണ്ട് ഐപിസിസി മേധാവി രാജേന്ദ്ര പച്ചൂരി സംസാരിക്കുന്നു. സ്വീഡിഷ് പരിസ്ഥിതിമന്ത്രി ലെന എക് ആണ് സമീപം - ചിത്രം: എ.പി.

ലോകമിന്ന് നേരിടുന്ന ആഗോളതാപനത്തിന് മുഖ്യകാരണം മനുഷ്യരാണെന്ന് 95 ശതമാനവും ഉറപ്പിക്കാമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാസമിതി സ്റ്റോക്ക്‌ഹോമില്‍ വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

1950 കള്‍ക്ക് ശേഷം ആഗോളതാപനത്തിന് ആക്കംകൂടിയതില്‍ മുഖ്യപ്രതി മനുഷ്യന്‍ തന്നെയാണെന്ന് വ്യക്തമാക്കുന്നതാണ്, യുഎന്‍ കാലാവസ്ഥാസമിതിയായ 'ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓഫ് ക്ലൈമറ്റ് ചേഞ്ച്' (ഐപിസിസി) പുറത്തിറിക്കിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ .

ഭൂമി ചൂടുപിടിക്കുന്നതിന്റെയും അതിന്റെ ഫലമായുള്ള കാലാവസ്ഥാവ്യതിയാനത്തിന്റെയും ഫലങ്ങള്‍ എല്ലായിടത്തും ദൃശ്യമാണെന്ന്, ഐപിസിസിയുടെ വാര്‍ത്താക്കുറിപ്പ് ചൂണ്ടിക്കാട്ടുന്നു. കരയിലും കടലിലും അന്തരീക്ഷത്തിലും ആഗോളതാപനം പ്രകടമാണ്, റിപ്പോര്‍ട്ട് വിവരിക്കുന്നു.


കഴിഞ്ഞ 15 വര്‍ഷമായി അന്തരീക്ഷതാപനിലയില്‍ വലിയ വ്യത്യാസമുണ്ടായില്ല എന്നത്, ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാധുതയുള്ളതെന്ന് കരുതാവുന്ന ഒരു പ്രവണതയല്ലെന്ന് ഐപിസിസി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്കൂള്‍ വിദ്യാര്‍ത്ഥികളും ഒക്ടോബര്‍ മൂന്നാം തീയതി എടുക്കേണ്ട പ്രതിജ്ഞ click here
മൈക്രോസോഫ്റ്റ് കമ്പനിയുടെ ഉടമസ്ഥനായ ബില്‍ ഗേറ്റ്സിനോട് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ചോദിക്കുന്നു : "നിങ്ങള്‍ എന്തു കൊണ്ടാണ് നിങ്ങളുടെ കമ്പനിയില്‍ കൂടുതല്‍ ഇന്ത്യാക്കാരെ നിയമിക്കുന്നത് ?" ബില്‍ഗേറ്റ്സിന്റെ മറുപടി ഇങ്ങിനെ :"ഇല്ലെങ്കില്‍ അവര്‍ ഇന്‍ഡ്യ​യില്‍ മറ്റൊരു മൈക്രോസോഫ്റ്റ് ആരംഭിക്കും"

എയ്ഡഡ് സ്ക്കൂളിലെ പുതിയ നിയമനത്തിനു വേണ്ട രേഖകള്‍ - for circular click

Friday, 27 September 2013

8,9 ക്ലാസുകളില്‍ വര്‍ഷത്തില്‍ 2 ഐടി പരീക്ഷകള്‍ മാത്രം.For more details click here

Tuesday, 24 September 2013

PPMHSS DIARY കുട്ടികള്‍ക്ക് വിതരണം ചെയ്തു

PANAKKAD POKKOYA THANGAL MEMORIAL HIGHER SECONDARY SCHOOL DAIRY 2013-2014 കുട്ടികള്‍ക്ക് വിതരണം ചെയ്തു.

                          എല്ലാ ദിവസവും കുട്ടികള്‍ DAIRYകൊണ്ട് വരണം. 
                           

sampoorna വീണ്ടും...........പണി തരുന്നു.

sampoorna site വീണ്ടും ready .പുതിയ ഓരോ പണി .uid കൂടി നല്‍കിയാലേ update ആകൂ.

          click here for open  Sampoorna

ഹജ്ജ്: തീര്‍ഥാടകര്‍ ഇന്നെത്തും; ആദ്യ വിമാനം നാളെ





കൊണ്ടോട്ടി:കരിപ്പൂര്‍ ഹജ്ജ്ഹൗസിലെ സംസ്ഥാന ഹജ്ജ് ക്യാമ്പില്‍ ചൊവ്വാഴ്ച മുതല്‍ തീര്‍ഥാടകരെത്തും. ആദ്യ ഹജ്ജ് വിമാനം ബുധനാഴ്ച രാവിലെ 9.05ന് പുറപ്പെടും.

സംസ്ഥാന ഹജ്ജ്ക്യാമ്പ് പുലര്‍ച്ചെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. ആദ്യ സംഘത്തിന്റെ യാത്ര ഫ്‌ളാഗ്ഓഫ് ചെയ്യുന്നത് കേന്ദ്ര സഹമന്ത്രി ഇ. അഹമ്മദാണ്.

ആദ്യ വിമാനത്തില്‍ 300 യാത്രക്കാരാണുള്ളത്. ഈ വര്‍ഷം 8778 പേരാണ് കരിപ്പൂര്‍ വഴി യാത്രയാകുന്നത്. ഹജ്ജ്ഹൗസില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞു. ഹജ്ജ്‌സെല്‍ നേരത്തെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

10,000 ലിറ്റര്‍ കുപ്പിവെള്ളം ക്യാമ്പിലെത്തിച്ചതായി ചുമതലയുള്ള കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ പറഞ്ഞു.

Monday, 23 September 2013

python programmes for sslc students


Programme 1(a)
from turtle import*
for i in range(8):
rt(45)
circle(50)
programme 1(b)
from turtle import*
i=0
while(i<8):
rt(45)
circle(50)
i=i+1

Saturday, 21 September 2013

സിറിയയും പിന്നെ അമേരിക്കയും .

മനുഷ്യരെപോലെ  രാജ്യങ്ങള്‍ക്കും മനസ്സുണ്ടെന്നു പറഞ്ഞതു എം എന്‍ വിജയന്‍ മാഷാണ് . കഥകളിലെ ഭീമാകാരനായ സാങ്കല്പിക കഥാപാത്രത്തോടു യുദ്ധം ചെയ്യുന്ന കൊച്ചു കുട്ടികളുടെ മനസ്സാണ് അമേരിക്കക്കു ,പക്ഷെ അതു കൊച്ചു കുട്ടികളോളം നിഷ്കളങ്കവുമല്ല . അവര്‍ക്കെപ്പോഴുമൊരു ശത്രു വേണം ,എപ്പോഴും യുദ്ധം ചെയ്തു കൊണ്ടിരിക്കണം അതിനവര്‍ കണ്ടെത്തുന്ന കാരണമാണ് വിചിത്രം അവരാണ് ലോക സമാധാന വക്താക്കളെന്ന് !!! .  
ഹോളിവുഡ് ചിത്രങ്ങളില്‍ കാണുന്നത് പോലെ അന്യഗ്രഹ ജീവികള്‍ മുതല് ഗൊറില്ല വരെയുള്ള‍ അജ്ഞാത ഭീകര ശക്തികള്‍ എപ്പോഴും അമേരിക്കക്കാരുടെയും ലോകത്തിന്റെയും ശത്രുക്കളാണ് അവസാനം ധീരോദാത്തനായ ഒരു രക്ഷകന്‍ വന്ന് ഈ ശത്രുക്കളെയെല്ലാം ഉന്മൂലനം ചെയ്തു കൊണ്ടു ലോകത്തെ മുഴുവന്‍ രക്ഷിക്കും. ഹോളിവുഡ് ചിത്രങ്ങള്‍ ലോകത്തു മുഴുവന്‍ പ്രചാരത്തിലായ കാലം മുഴുവന്‍ ഈ ഒരു സന്ദേശമാണ് എല്ലാ സിനിമകളിലും മാറിയും മറിഞ്ഞും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. സിനിമയില്‍ അന്യഗ്രഹജീവികളും അജ്ഞാത ജീവികളെയുമെല്ലാം പ്രതീകാത്മക ശത്രുക്കളാക്കി പോരാടാം പക്ഷെ യഥാര്‍ത്ഥലോകത്തില്‍ അതു പറ്റില്ലല്ലോ .സോവിയറ്റ് റഷ്യയുടെ തകര്‍ച്ചയൊടെ ശീത യുദ്ധത്തിന്ന്റെ അന്ത്യമായി അതിനു ശേഷം എടുത്തു കാണിക്കാനൊരു ശത്രു ഇല്ലാതെയായിപോയപ്പോഴാണ് അമേരിക്കന്‍ ഭരണകൂടം ശത്രുക്കളെ സ്വയം സൃഷ്ടിച്ചു തുടങ്ങിയത്. ഇല്ലാത്ത ശത്രുക്കളെ ഉണ്ടാക്കി സ്വന്തം താല്പര്യങ്ങള്‍ക്കു വേണ്ടി പോരാടുന്ന മാനസികാവസ്ഥ .

സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോള്‍ ...

അഞ്ച്, എട്ട് ക്ലാസുകളില്‍ കുട്ടി ആര്‍ജിച്ച പഠനനേട്ടങ്ങളുടെ നിലനിര്‍ണയത്തിനായി ബെഞ്ച് മാര്‍ക്ക് പരീക്ഷ നടത്തണം. ഇത് ക്ലാസ് കയറ്റത്തിനായോ, കുട്ടികളെ തമ്മില്‍ വേര്‍തിരിക്കുന്നതിനായോ ഉള്ള പരീക്ഷയല്ല. കുറവുകള്‍ കണ്ടെത്തി ഓരോരുത്തര്‍ക്കും വേണ്ട പരിഹാരം നിര്‍ദേശിക്കുന്നതിനാണ്. 

      സംസ്ഥാനത്തെ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ അലകുംപിടിയും മാറ്റുംവിധമുള്ള പരിഷ്‌കരണത്തിന് ശുപാര്‍ശ. അധ്യാപകര്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കുന്നതും പുതിയ വിജ്ഞാനമേഖലകള്‍ പരിചയപ്പെടുത്തുന്നതുമാണ് പരിഷ്‌കരണ ശുപാര്‍ശകളില്‍ പ്രധാനം. അഞ്ച്, എട്ട് ക്ലാസുകളില്‍ അതുവരെ ആര്‍ജിച്ച പഠനനേട്ടങ്ങള്‍ വിലയിരുത്തുന്നതിന് ബെഞ്ച് മാര്‍ക്കിങ് പരീക്ഷ ഏര്‍പ്പെടുത്തും. നിരന്തരമൂല്യനിര്‍ണയ രീതിയിലും കാര്യമായ

NTS, NMMS. പരീക്ഷ നവംബര്‍ 16-ന്

വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക് ചെയ്യുക 

സംസ്ഥാനതല നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷയും (എന്‍.ടി.എസ്.) നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് (എന്‍.എം.എം.എസ്.) പരീക്ഷയും നവംബര്‍ 16-ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കണം.

ഇതിനുള്ള സൗകര്യം സെപ്തംബര്‍ ആറ് മുതല്‍ സെപ്തംബര്‍ 28 വരെ ലഭ്യമായിരിക്കും. എന്‍.എം.എം.എസ്. പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് രക്ഷിതാക്കളുടെ വാര്‍ഷികവരുമാനം ഒരു ലക്ഷത്തി അമ്പതിനായിരം രൂപയില്‍ കൂടാന്‍ പാടില്ല. വില്ലേജ് ഓഫീസില്‍ നിന്നുള്ള വാര്‍ഷികവരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. 

Friday, 20 September 2013

ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിച്ചാല്‍ ഇനി 1000 രൂപ പിഴ

ഹെല്‍മറ്റില്ലാത്ത ബൈക്ക് യാത്രക്കാര്‍ ഇനി 100 രൂപ പിഴ നല്‍കി രക്ഷപ്പെടാന്‍ മോട്ടോര്‍ വാഹന വകുപ്പ് സമ്മതിക്കില്ല. ഇനി മുതല്‍ 1000 രൂപ പിഴ നല്‍കേണ്ടിവരും. 100 രൂപ പിഴ നല്‍കി തടിയൂരുന്ന പതിവ് മൊത്തത്തില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണീ നടപടി. ഈ നിയമലംഘനം വീണ്ടും ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദുചെയ്യും.

ജില്ലയില്‍ 95 ശതമാനം ബൈക്ക് യാത്രക്കാരും ഹെല്‍മറ്റ് ഉപയോഗിക്കുന്നില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ കണ്ടെത്തല്‍. നാമമാത്ര പിഴ വാങ്ങുന്നതിനാല്‍ ഹെല്‍മറ്റില്ലാത്ത യാത്ര നിര്‍ബാധം തുടരുകയാണ്. ഹെല്‍മറ്റ് ധരിക്കാതെയും അശ്രദ്ധമായും മനുഷ്യജീവന് അപകടകരമായും സാധ്യതയുള്ള രീതിയില്‍ വാഹനം ഓടിച്ചാലും 1000 രൂപ പിഴ ഈടാക്കും.

പിടിക്കപ്പെട്ടാല്‍ ആര്‍.ടി.ഓഫീസിലെ കമ്പ്യൂട്ടറില്‍ ഡ്രൈവറുടെ ലൈസന്‍സില്‍ രേഖപ്പെടുത്തും. വീണ്ടും പിടിക്കപ്പെട്ടാല്‍ മോട്ടോര്‍ വാഹന നിയമമനുസരിച്ച് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.

മോട്ടോര്‍ സൈക്കിളില്‍ മൂന്നുപേര്‍ യാത്രചെയ്താലും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. മോട്ടോര്‍ സൈക്കിളിന്റെ അനുവദനീയമായ വേഗത മണിക്കൂറില്‍ 50 കിലോമീറ്റര്‍ ആണ്. ഹെല്‍മറ്റ് ധരിക്കാതെ 50 കിലോ മീറ്റര്‍ വേഗതയില്‍ കൂടുതല്‍ ഓടിച്ചാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. 2012ല്‍ ജില്ലയില്‍ 1629 മോട്ടോര്‍ സൈക്കിള്‍ അപകടങ്ങളുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അപകടം കുറയ്ക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.

പത്താംതരം വിദ്യാര്‍ഥികള്‍ക്ക് ഇനി ഗണിതം കലണ്ടര്‍ രൂപത്തില്‍

തിരൂര്‍: പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പഠനം എളുപ്പമാക്കുന്നതിനായി ഗണിതശാസ്ത്ര പുസ്തകം ടേബിള്‍ ടോപ്പ് കലണ്ടര്‍ രൂപത്തിലാക്കി അധ്യാപകര്‍ ശ്രദ്ധേയരാകുന്നു.

മോട്ടിവേഷന്‍ കൗണ്‍സിലറും പരിശീലകനുമായ സജിത്ത് വൈരങ്കോടും പറവണ്ണ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ ഗണിത ശാസ്ത്ര അധ്യാപകനായ സുനില്‍ തിരുനാവായയും ചേര്‍ന്നാണ് ഗണിത കലണ്ടര്‍ തയ്യാറാക്കിയത്.

ഗണിത ശാസ്ത്ര പാഠഭാഗങ്ങളെ കണ്ടറിയാനും ആഴത്തില്‍ ഗ്രഹിക്കാനും 'ഐ ടു മെമ്മറി' എന്ന കലണ്ടര്‍ പ്രയോജനപ്പെടുമെന്ന് ഇരുവരും പറയുന്നു.

ഓര്‍മശക്തിയെ സ്വാധീനിക്കുന്ന സജീവ സ്മരണ, നിഷ്‌ക്രിയ സ്മരണ എന്നീ മനഃശാസ്ത്ര തത്ത്വങ്ങളെ പ്രയോഗവത്കരിക്കുന്നതാണ് 'ഐ ടു മെമ്മറി' എന്ന പരീക്ഷാ സഹായി.

കലണ്ടര്‍ പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കുന്നതിലൂടെ പ്രത്യേക പരിശ്രമം കൂടാതെ തന്നെ പാഠഭാഗങ്ങള്‍ ദീര്‍ഘകാലം ഓര്‍മയില്‍ സൂക്ഷിക്കാന്‍ സഹായിക്കുമെന്നും ഇരുവരും പറയുന്നു.

പാഠഭാഗത്തെ മുഴുവന്‍ അധ്യായങ്ങളെയും അവയിലെ സമവാക്യങ്ങളെയും സൂത്രങ്ങളെയും ചിത്രങ്ങളെയും വ്യത്യസ്ത നിറങ്ങളിലൂടെ പ്രത്യേകം ക്രമപ്പെടുത്തിയാണ് കലണ്ടര്‍ തയ്യാറാക്കിയിട്ടുള്ളത്. 16 പേജുകളിലാണ് മാത്തമാറ്റിക്‌സ് സക്‌സസ് കലണ്ടര്‍ ഫോര്‍ ടെന്‍ത്ത് സ്റ്റാന്‍േറര്‍ഡ് കേരള സിലബസ് എന്ന് പേരുള്ള കലണ്ടര്‍. വിദ്യാഭ്യാസവകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബിനെക്കൊണ്ട് പ്രകാശനം ചെയ്യിക്കാന്‍ ഉദ്ദേശിക്കുന്നതായും അധ്യാപകര്‍ പറഞ്ഞു.

നിലവിലുള്ള ഫയലുകള്‍ കളയാതെ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാം.

നിലവിലുള്ള ഫയലുകള്‍ കളയാതെ ഉബുണ്ടു reinstall ചെയ്യാവുന്നതാണ്. root,home എന്നീ പാര്‍ട്ടീഷനുകളുള്ള കമ്പ്യൂട്ടറുകളില്‍ ഇത് വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതാണ്. നിലവിലുള്ള version മാറ്റി പുതിയത് ചെയ്യാനും ഈ രീതി ഉപയോഗിക്കാവുന്നതാണ്. ഇന്‍സ്റ്റലേഷന്‍ സ്റ്റെപ്പിലൂടെ മുന്നോട്ടു പോയി disk partition സ്റ്റെപ്പില്‍ എത്തിച്ചേരുക. ഇവിടെ root partition ഏതാണെന്ന് കണ്ടെത്തുകയാണ് വേണ്ടത്. used space നോക്കി ഇത് കണ്ടെത്താവുന്നതാണ്. Edubuntu 10.04 ഇന്‍സ്റ്റാള്‍ ചെയ്ത കമ്പ്യുട്ടറുകളില്‍ used എന്നത് 8GB യ്ക്കും 9GB യ്ക്കും ഇടയ്ക്കുള്ളതായിരിക്കും root partition.ചുവടെ ചിത്രം നോക്കുക.
  • root partition സെലക്റ്റ് ചെയ്ത് change ക്ലിക്ക് ചെയ്യുക.

Some Useful Commands in ubuntu

Some Useful Commands

ഉബുണ്ടു ഉപയോഗിക്കുന്നവര്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ചില കമാന്റുകളും അവയുടെ ഉപയോഗങ്ങളും ചുവടെ നല്‍കിയിരിക്കുന്നു.
കമാന്റ്ഉപയോഗം
df -hfilesystem disk space usage for all partitions.
free -mthe amount of free and used memory in the system.
lsb_release -aversion information for the Linux release you're running
fsck File system consistency check and repair
sudo nautilusTo open a file in the file system with root previleges
sudo passwdTo give root password
sudo lshwto know the hardware information
lspcito know the graphics card
ls usbto know the usb devices connected
sudo cp -R /etc/apt /home/its/Desktopto copy apt folder to its's Desktop(Here cp -R command is used to copy a folder and its content from one location to another. kalolsavam 'lampp' folder can also copy like this.
sudo chmod -R 777 /home/its/Desktop/aptto give permission for copied opt folder

ഉബുണ്ടുവില്‍ ബ്ലൂടൂത്ത് വഴി ഇന്റര്‍നെറ്റ്

  • മൊബൈല്‍ ഫോണില്‍ നിന്നും ബ്ലൂടൂത്ത് വഴി ഉബുണ്ടുവില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാവുന്നതാണ്. ഇതിനായി system-preferences മെനുവില്‍ Bluetooth Manager ഇല്ലാത്ത സിസ്റ്റങ്ങളില്‍ blueman എന്ന സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്. ചുവടെ കൊടുത്തിരിക്കുന്ന കമാന്റുകള്‍ ഓരോന്നായി ടെര്‍മിനലില്‍ ടൈപ്പ് ചെയ്ത് enter ചെയ്ത് blueman ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.
        sudo apt-get update
        sudo apt-get install blueman
  • ഫോണിലും ലാപ്ടോപ്പിലും Bluetooth ആക്ടിവേറ്റ് ചെയ്യുക. അതിനു ശേഷം system-preferences-Bluetooth managerഎന്ന ക്രമത്തില്‍ തുറക്കുക.
  • ശേഷം ഫോണിന്റെ ഐക്കണില്‍ right click ചെയ്ത് pair എന്ന option തെരഞ്ഞെടുക്കുക. ഫോണ്‍ ലാപ്ടോപ്പുമായി pair ചെയ്യുക. വീണ്ടും ഫോണിന്റെ ഐക്കണില്‍ right click ചെയ്ത് serial port എന്നതില്‍ dial up networking സെലക്റ്റ് ചെയ്യുക. ഫോണില്‍ വരുന്ന confirmation message ന് yes കൊടുക്കുക. വിന്റോയുടെ താഴെ success എന്ന മെസേജ് കാണാവുന്നതാണ്.