
ഹോളിവുഡ്
ചിത്രങ്ങളില്‍ കാണുന്നത് പോലെ അന്യഗ്രഹ ജീവികള്‍ മുതല് ഗൊറില്ല വരെയുള്ള
അജ്ഞാത ഭീകര ശക്തികള്‍ എപ്പോഴും അമേരിക്കക്കാരുടെയും ലോകത്തിന്റെയും
ശത്രുക്കളാണ് അവസാനം ധീരോദാത്തനായ ഒരു രക്ഷകന്‍ വന്ന് ഈ ശത്രുക്കളെയെല്ലാം
ഉന്മൂലനം ചെയ്തു കൊണ്ടു ലോകത്തെ മുഴുവന്‍ രക്ഷിക്കും. ഹോളിവുഡ് ചിത്രങ്ങള്‍
ലോകത്തു മുഴുവന്‍ പ്രചാരത്തിലായ കാലം മുഴുവന്‍ ഈ ഒരു സന്ദേശമാണ് എല്ലാ
സിനിമകളിലും മാറിയും മറിഞ്ഞും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. സിനിമയില്‍
അന്യഗ്രഹജീവികളും അജ്ഞാത ജീവികളെയുമെല്ലാം പ്രതീകാത്മക ശത്രുക്കളാക്കി
പോരാടാം പക്ഷെ യഥാര്‍ത്ഥലോകത്തില്‍ അതു പറ്റില്ലല്ലോ .സോവിയറ്റ് റഷ്യയുടെ
തകര്‍ച്ചയൊടെ ശീത യുദ്ധത്തിന്ന്റെ അന്ത്യമായി അതിനു ശേഷം എടുത്തു
കാണിക്കാനൊരു ശത്രു ഇല്ലാതെയായിപോയപ്പോഴാണ് അമേരിക്കന്‍ ഭരണകൂടം ശത്രുക്കളെ
സ്വയം സൃഷ്ടിച്ചു തുടങ്ങിയത്. ഇല്ലാത്ത ശത്രുക്കളെ ഉണ്ടാക്കി സ്വന്തം
താല്പര്യങ്ങള്‍ക്കു വേണ്ടി പോരാടുന്ന മാനസികാവസ്ഥ .
മധ്യപൂര്‍വ്വേഷ്യയുടെ രാഷ്ട്രീയം
മധ്യവര്‍ത്തിയായ റഷ്യയുടെ നിര്‍ദ്ദേശം മാനിച്ചു സിറിയ രാസായുധങ്ങള്‍ വെച്ചു കീഴടങ്ങിയില്ലെങ്കില്‍ ഐക്യരാഷ്ട്ര സഭയുടെയും മറ്റ് രാജ്യങ്ങളുടെയും എതിര്‍പ്പു മറി കടന്ന് സിറിയയില്‍ അമേരിക്ക അധിനിവേശം നടത്തുമൊ എന്നതൊരു ഭീകരമായ ഹൈപ്പോതെറ്റിക്കല്‍ ചോദ്യമാണ് ,കാരണം സിറിയയുടെ കയ്യില്‍ രാസായുധമുണ്ടോ എന്നത് വ്യക്തമല്ല . അമേരിക്കയുടെ ലക്ഷ്യം സിറിയ തന്നെയാണ് അതിനു പിന്നില്‍ മധ്യപൂര്‍വ്വേഷ്യയുടെ ഭൂമിശാസ്ത്ര പരമായ ഒരു രാഷ്ടീയം നില നില്‍ക്കുന്നുണ്ട് . പക്ഷെ സിറിയയിലേക്കു അമേരിക്കക്കു കടന്നു കയറണമെങ്കില്‍ അവര്‍ ജനങ്ങള്‍ക്കു മേല്‍ രാസായുധം പ്രയോഗിക്കുന്നുണ്ടെന്നു ലോകത്തെ അറിയിക്കണം പേരിനെങ്കിലും ,ബോധ്യപ്പെടുത്തണം ,അതറിയിച്ചു കഴിഞ്ഞു ,ഇനി രാസായുധം ഉണ്ടെങ്കിലും ഇല്ലെങ്കിലും സിറിയ രാസായുധം അടിയറവ് വെക്കണം ഇല്ലെങ്കില്‍ അമേരിക്കക്കു ആക്രമിക്കാം , അവസാനമായി റഷ്യയും സിറിയയോടു പറഞ്ഞു കഴിഞ്ഞൂ രാസായുധം സറണ്ടര്‍ ചെയ്യണമെന്നു , അഥവാ സിറിയയുടെ കയ്യില്‍ അമേരിക്ക ആരോപിക്കും പോലൊരു രാസായുധം ഇല്ലെങ്കില്‍ ?? ഇല്ലെങ്കില്‍ അവരുടെ ധാര്‍ഷ്ട്യത്തിനു ,രാസായുധം അടിയറവ് വെക്കാത്ത ദുഷ്ട ബുദ്ധിക്കു അമേരിക്കയുടെ ആക്രമണം നേരിടുക അല്ലാതെ മറ്റു വഴികളില്ല ,ഇറാക്കിലെ കൂട്ട നശീകരണ ആയുധങ്ങളുടെ കഥ പോലെ തന്നെയാണതും . ഞങ്ങള്‍ ആരോപണമുന്നയിച്ചു കഴിഞ്ഞു ,ആ ആരോപണം സത്യമാണെന്നു തെളിയിക്കേണ്ടതു സിറിയയുടെ ബാധ്യതയാണ് .[അരോപണം തെറ്റാണെന്നു തെളിയിക്കാനാവില്ല ,ഇറാക്കില്‍ കൂട്ട നശീകരണത്തിനുള്ള ആയുധങ്ങളില്ലെന്നു തെളിയിച്ച ഇറാക്കിന്റെ അനുഭവം ഓര്‍മ്മിക്കുക ] ആടിനെ പട്ടിയും പേപ്പട്ടിയുമാക്കി തല്ലിക്കൊല്ലുന്ന പഴയ നാട്ടു നടപ്പ് തന്നെയാണ് ഇതും .
![]() |
In 2012, the BBC falsely used a 2003 image from Iraq in a story about the Houla massacre in Syria which occurred on May 25, 2012. The BBC apologized and the image was removed. |
Whoever Controls the Media Controls the Mind .
അമേരിക്കക്കു
അവരുടെ പ്രൊപ്പഗാണ്ട പ്രചരിപ്പിക്കാന്‍ വളരെ ശക്തമായ ഒരു മാധ്യമ പ്രചരണ
ശൃംഘലയുണ്ട് ,ലോകത്തെ നിയന്ത്രിക്കുന്ന ,സ്വാധീനിക്കുന്ന മാധ്യമങ്ങളെല്ലാം
തന്നെ അമേരിക്കയുടെ ചൊല്‍പ്പടിയിലാണ് . സിറിയയിലെ
രാസായുധ ആക്രമണങ്ങളുടെ കഥ ഇപ്പോള്‍ സജീവമായി തന്നെ പ്രചരിപ്പിക്കപ്പെടുന്ന
ഒന്നാണ് , പക്ഷെ ആക്രമണത്തിനിരയായവരെ പരിശോധിച്ച ഡോക്ടര്‍മാരൊന്നും ഇത്
സ്ഥിതീകരിച്ചിട്ടുമില്ല .പക്ഷെ അമേരിക്ക തുടര്‍ച്ചയായി ഈ രാസായുധ
പ്രയോഗത്തിന്റെ കഥ യാതൊരു തെളിവുകളുമില്ലാതെ തന്നെ ആരോപിച്ചു
കൊണ്ടിരിക്കുന്നു .യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു രാസായുധ പ്രയോഗത്തിന്റെ കഥ
വളരെ മുമ്പേ തന്നെ സൊഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ സംഘടിത
പ്രചരണമുണ്ടായിരുന്നു . സിറിയയിലെ ആഭ്യന്തര കലാപം ഇത്രത്തോളം
മൂര്‍ച്ഛയിലേക്കെത്തുന്നതിനു മുമ്പ് തന്നെ സിറിയയില്‍ രാസായുധം
പ്രയോഗിക്കപ്പെട്ടു എന്ന ഒരു വാര്‍ത്ത ബി ബി സിയില്‍ വന്നത്അതിന്റെ തെളിവായിരുന്നു
,അതായത് കൃത്യമായി പറഞ്ഞാല്‍ 2012 May 25 നു ബി ബി സി യുടെ വെബ്
സൈറ്റില്‍ രാസായുധ പ്രയോഗത്താല്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ഫോട്ടോ സഹിതം
.അന്നു ആ വാര്‍ത്തയോടൊപ്പം പ്രസിദ്ധീകരിച്ച ഫോട്ടോ പിന്നീട്
വിവാദമായിരുന്നു [വെള്ളത്തുണി കൊണ്ടു പൊതിഞ്ഞു കൂട്ടിയിട്ട ശവശരീരങ്ങള്‍ക്കു മുകളിലൂടെ ഒരു ബാലന്‍ ഓടുന്നതാണ് ഫോട്ടോ ] . യഥാര്‍ത്ഥത്തില്‍ ഈ ഫോട്ടോ സിറിയയിലേതായിരുന്നില്ല ,ഇറാക്കിലെ യുദ്ധ ഭൂമിയില്‍ നിന്നും ഫോട്ടോഗ്രാഫറായ Marco De Loro എടുത്തതായിരുന്നു ഈ ഫോട്ടോ . ബി ബി സി യുടെ വെബ് സൈറ്റില്‍ സിറിയന്‍ കൂട്ടക്കൊല എന്ന വാര്‍ത്തക്കൊപ്പം ഈ ചിത്രം കണ്ടപ്പോള്‍ Marco De Loro അക്ഷരാര്‍ത്ഥത്തില്‍
തന്നെ കസേരയിലേക്കു തളര്‍ന്നു വീണു എന്നാണ് അദ്ദേഹം പറയുന്നത് .പിന്നീട്
ബി ബി സി യെ അറിയിച്ചപ്പോള്‍ അവര്‍ വളരെ നിസ്സാരമായ ഒരു തെറ്റെന്നോണം ഒരു ഖേദ പ്രകടനം നടത്തുകയുണ്ടായി
.ട്വിറ്ററില്‍ സിറിയന്‍ കൂട്ടക്കൊല എന്ന പേരില്‍ പ്രചരിച്ചിരുന്ന ഒരു
ഫോട്ടോയായിരുന്നുവത്രെ അവര്‍ പ്രസിദ്ധീകരിച്ചത് . വിശ്വസനീയതയ്ക്കു
പുകള്‍ പെറ്റ ബി ബി സി ആരോ അയച്ചു കൊടുത്ത ഒരു ഫോട്ടോ യാതൊരു വിധ
പരിശോധനയ്ക്കും തുനിയാതെ ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന ഒരു വാര്‍ത്തയ്ക്കു
ചിത്രമാക്കി ഉപയോഗിച്ചു എന്നതു അത്ര നിഷ്കളങ്കമായ പിശകായി തോന്നുന്നില്ല , സിറിയയിലേക്കു
അമേരിക്കക്കു കടന്നു കയറാന്‍ ,യുദ്ധം വിതയ്ക്കാനുള്ള ശ്രമം വളരെ മുമ്പേ
തന്നെ ആസൂത്രിതമായി തന്നെ നടന്നിരുന്നു എന്നു വേണം കരുതാന്‍ .
സിറിയയില്‍ കലാപങ്ങളില്ലെന്നോ ,ആക്രമണങ്ങളില്ലെന്നോ ,ഭരണകൂട അടിച്ചമര്‍ത്തലുകളില്ലെന്നോ അല്ല ഞാന്‍ പറഞ്ഞു വരുന്നത് ,യഥാര്‍ത്ഥത്തില്‍ സിറിയയെ കുറിച്ചു പോലുമല്ല ഞാന്‍ പറയാനുദ്ദേശിക്കുന്നത് .സിറിയക്കും മുമ്പ് 1990 - ല്‍ Operation Desert storm എന്ന അപരനാമത്തില്‍ ഉണ്ടായ ഗള്‍ഫ് വാറിനെക്കുറിച്ചും അതിനു ശേഷം Operation Desert Fox നെ കുറിച്ചും ഉം ഏറ്റവുമവസാനം എട്ടു വര്‍ഷത്തോളം നീണ്ട ഇറാക്കി യുദ്ധത്തിനെ കുറിച്ചുമാണ് നാം സംസാരിക്കേണ്ടത് .കാരണം ഈ യുദ്ധങ്ങളുടെ അധിനിവേശങ്ങളുടെ കൃത്രിമമായ കാരണങ്ങള്‍ ഇപ്പോഴും തെളിവുകളില്ലാതെ തന്നെ തുടരുകയാണ് . ഈ മധ്യപൂര്‍വ്വേഷ്യയുടെ ഭൂമിശാസ്ത്രത്തില്‍ എന്നും അമേരിക്കക്കു താല്പര്യമുണ്ടായിരുന്നു .ആ താല്പര്യത്തെ ,ആ അധിനിവേശത്തെ പ്രോത്സാഹിപ്പിക്കാന്‍ തക്ക രാഷ്ട്രീയ അസ്ഥിരതയും സ്വേച്ഛാധിപതയും ഈ മേഖലയില്‍ എക്കാലവുമുണ്ട് .
No comments:
Post a Comment