ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ പങ്കെടുക്കുന്ന സ്‌ക്കൂള്‍
വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സമ്പൂര്‍ണ വഴി ശേഖരിച്ചത് പരീക്ഷാ ഭവന്റെ
വെബ്‌സെര്‍വറില്‍ ഉടന്‍ തന്നെ അപ്ലോഡ് ചെയ്യുന്നതാണെന്നു കാണിച്ചുള്ള
പരീക്ഷാ സെക്രട്ടറിയുടെ സര്‍ക്കുലര്‍ കണ്ടിരിക്കുമല്ലോ. നല്‍കിയിരിക്കുന്ന
ലിസ്റ്റില്‍ തിരുത്തലുകള്‍ വരുത്തുന്നതിനും വിവരങ്ങള്‍ പുതുതായി
കൂട്ടിച്ചേര്‍ക്കുന്നതിനും, നീക്കം ചെയ്യുന്നതിനും ഉള്ള അവസരം
ഒരിക്കല്‍ക്കൂടി നല്‍കുകയാണെന്നും അതുകൊണ്ടു തന്നെ എല്ലാ
ഹെഡ്മാസ്റ്റര്‍മാരും താഴെ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍
സമയബന്ധിതമായി പാലിക്കേണ്ടതാണെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.
സര്‍ക്കുലറിലെ വിവരങ്ങളും ഡാറ്റാ എഡിറ്റ് ചെയ്യുന്നതിനുള്ള പോര്‍ട്ടലിന്റെ
ലിങ്കും ചുവടെ നല്‍കിയിരിക്കുന്നു.
- 20-11-2013 മുതല്‍ പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ നിന്നും Link Click ചെയ്‌തോ, www.bpekerala/sslc-2014 എന്ന URL നല്‍കിയോ ഓരോ സ്‌ക്കൂളില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത എല്ലാ കുട്ടികളുടെയും വിവരം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഹെഡ്മാസ്റ്റര്‍മാര്‍ ഉറപ്പു വരുത്തേണ്ടതാണ്. പേരിലോ, മറ്റ് വിവരങ്ങളിലോ ആവര്‍ത്തനമോ വിട്ടു പോകലോ വന്നിട്ടുണ്ടെങ്കില്‍ ആ മാറ്റം വരുത്താവുന്നതും ഫോട്ടോ അപ് ലോഡ് ചെയ്തതില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാവുന്നതും വിട്ടുപോയ കുട്ടികളെ ചേര്‍ക്കാവുന്നതും നീക്കം ചെയ്യാവുന്നതുമാണ്.
- ഇനി മുതല്‍ പരീക്ഷാഭവന്റെ സൈറ്റില്‍ വരുത്തുന്ന മാറ്റങ്ങള്‍ സമ്പൂര്‍ണയില്‍ പ്രതിഫലിക്കാത്തതിനാല്‍, TC നല്‍കല്‍ മുതലായ ആവശ്യങ്ങള്‍ക്ക് വേണ്ടി സമ്പൂര്‍ണയിലും പ്രസ്തുത മാറ്റങ്ങള്‍ വരുത്തേണ്ടതാണ്.
- 2-12-2013 മുതല്‍ `A' List ന്റെ മാതൃകയില്‍ (രജിസ്റ്റര്‍ നമ്പര്‍ ചേര്‍ക്കാതെ) കുട്ടികളുടെ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പരിശോധിക്കാവുന്നതും ആവശ്യമെങ്കില്‍ വീണ്ടും മാറ്റം വരുത്താവുന്നതുമാണ്.
- ഓരോ ഹെഡ്മാസ്റ്ററും 13-12-2013 ന് മുമ്പായി `A' List വിവരം confirm ചെയ്ത് Lock ചെയ്യേണ്ടതാണ്.
- 16-12-2013 മുതല്‍ രജിസ്റ്റര്‍ നമ്പരോട് കൂടിയ `A' List download ചെയ്യേണ്ടതും തെറ്റുണ്ടെങ്കില്‍ വീണ്ടും തിരുത്തുന്നതിന് വേണ്ടി, School Code, Contact Number of HM, Register Number of Candidate എന്നിവ pareekshabhavan.itcell@gmail.com എന്ന ID യിലേക്ക് mail ചെയ്യേണ്ടതുമാണ്. ഇപ്രകാരം ലഭിക്കുന്ന e-mail ന്‍ മേല്‍ 1 ദിവസത്തേക്ക് മാത്രം ആ കുട്ടിയുടെ വിവരം Unlock ചെയ്യുന്നതാണ്. അതാത് ഹെഡ്മാസ്റ്റര്‍മാര്‍ ആ മാറ്റം വരുത്തി വീണ്ടും `Confirm' ചെയ്ത് lock ചെയ്യേണ്ടതുമാണ്.
- എല്ലാവിധ തിരുത്തലുകളും ഇപ്രകാരം 20-12-2013 ന് മുമ്പായി വരുത്തേണ്ടതാണ്. ഈ തീയതിക്ക് ശേഷം യാതൊരുവിധ തിരുത്തലുകളും അനുവദിക്കുന്നതല്ല. ഇതിനു ശേഷവും സ്‌ക്കൂള്‍ അഡ്മിഷന്‍ രജിസ്റ്ററില്‍ നിന്നും വ്യത്യസ്തമായി തിരുത്തല്‍ വേണ്ടി വന്നാല്‍ ബന്ധപ്പെട്ട ക്ലാസ് ടീച്ചറും ഹെഡ്മാസ്റ്ററും തുല്യ ഉത്തരവാദികളായിരിക്കുന്നതാണ്.
- 3-12-2013 ന് 4 മണിക്ക് മുമ്പായി `A' List ന്റെ Printout എടുത്ത് അതില്‍ 'എല്ലാ വിവരങ്ങളും Admission Register' പ്രകാരം ഒത്തു നോക്കി രിയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ' എന്ന സാക്ഷ്യപത്രം എഴുതി ഹെഡ്മാസ്റ്റര്‍ ഒപ്പിട്ട് അതാത് DEO യില്‍ ഏല്‍പ്പിക്കേണ്ടതാണ്.
No comments:
Post a Comment