മലപ്പുറം റവന്യുജില്ലാ കലാമേള ജനവരി അഞ്ചിന് തുടങ്ങും
26-ാമത് മലപ്പുറം റവന്യു ജില്ലാ
സ്‌കൂള്‍ കലോത്സവത്തിന് ജനവരി അഞ്ചിന് തിരശ്ശീല ഉയരും. കലോത്സവം വൈകീട്ട്
നാലിന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്യും. അഞ്ചിന് വൈകീട്ട്
മൂന്നുമണിക്ക് വേങ്ങര ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ഘോഷയാത്രയോടെയാണ്
തുടക്കം. സമീപ പഞ്ചായത്തുകളിലെ വിദ്യാലയങ്ങളില്‍നിന്നുള്ള എന്‍.എസ്.എസ്,
എന്‍.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, റെഡ്‌ക്രോസ് വാളണ്ടിയര്‍മാര്‍,
സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുക്കും. 17
വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. നാലാംതീയതി രജിസ്‌ട്രേഷന്‍ തുടങ്ങും.

No comments:
Post a Comment